ചാന്തു തൊട്ടില്ലേ (ബനാറസ് )
This page was generated on April 28, 2024, 8:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ശ്രേയ ഘോഷാൽ ,കോറസ്‌
രാഗംജയ്ജയ്‌വന്തി
അഭിനേതാക്കള്‍വിനീത് ,കാവ്യ മാധവന്‍ ,ഹരിശ്രീ അശോകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:55.

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ (ചാന്തുതൊട്ടില്ലേ.....)
ചാന്തുതൊട്ടില്ലേ....

ശാരദേന്ദു ദൂരെ......
ശാരദേന്ദു ദൂരെ.ദീപാങ്കുരമായ്‌
ആതിരക്കു നീ വിളക്കുള്ളില്‍ വെയ്‌ക്കവെ
ഘനശ്യാമയെപ്പോലെ ഖയാല്‍ പാടിയുറക്കാം
അതു മദനമധുര ഹൃദയമുരളിയേറ്റു പാടുമോ
പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ.......

{ഹിന്ദി}

സ്നേഹസാന്ധ്യരാഗം ആ.....
സ്നേഹസാന്ധ്യരാഗം കവിള്‍ കൂമ്പിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യരാത്രിയില്‍
ഹിമശയ്യയിലെന്തേ ഇതള്‍പെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ്‌

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ
പ്രിയനൊരാള്‍ ഇന്നു വന്നുവോ..ആ.......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts