കാലവൃക്ഷത്തിന്‍ ദലങ്ങള്‍ (അംബ അംബിക അംബാലിക )
This page was generated on June 24, 2024, 12:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:21.

കാലവൃക്ഷത്തിൻ ദളങ്ങൾ കൊഴിഞ്ഞു
വാനവനാദ്യന്തം സാക്ഷിയായ്‌ നിന്നു
കൗരവ പാണ്ഡവ യുദ്ധം തുടങ്ങി
പാണ്ഡവർക്കായ്‌ കണ്ണൻ തേരു തെളിച്ചു
ദാർത്തരാഷ്ട്രന്മാരെ ഭീഷ്മൻ നയിച്ചു
ധർമ്മത്തിൻ ക്ഷേത്രം രുധിരത്തിൽ മുങ്ങി
ജന്മം കഴിഞ്ഞും പുകഞ്ഞുയരുന്നു പകതൻ അഗ്നിനാളം
കുരുക്ഷേത്രഭൂമിയിൽ പത്താം ദിവസം പുലർന്നു
ശിഖണ്ഡിയായ്‌ പ്രത്യക്ഷയായ്‌ അംബ ഭീഷ്മർതൻ സന്നിധം

സംഭാഷണം:

ഭീഷ്മർ: അംബയല്ലേ? അകാലത്തിൽ അഗ്നിപ്രവേശം ചെയ്ത അംബയല്ലേ?
അംബ: അതെ ഭീഷ്മരെ, കാരണം ആത്മാഹൂതി ചെയ്ത അംബ ഇതാ
അവളുടെ ശപഥം പൂർത്തിയാക്കാൻ പുനർജന്മം കൊണ്ടു വന്നിരിക്കയാണ്
ഭീഷ്മര്‍: അംബേ, ഈ മുഹൂർത്തത്തിനു വേണ്ടി എത്രകാലമായ്‌ ഞാൻ കാത്തിരിക്കുന്നു
ഞാൻ കാരണം നിരാശയിൽ നീറിനീറി മരിച്ച തമ്പുരാട്ടീ നിന്റെ
പ്രതികാരാഗ്നിയിൽ വെന്തുവെണ്ണീറാകാൻ ഈ ഭീഷ്മർക്കു
സന്തോഷമേയുള്ളു
അംബ: ലോകൈകവീരനെന്നു അഭിമാനിക്കുന്ന ഭീഷ്മരേ
നിന്നെ നിലംപതിപ്പിക്കാൻ വന്നവനാണു ഞാൻ
ഉം വില്ലുകുലയ്ക്കൂ യുദ്ധം ചെയ്യൂ
ഭീഷ്മര്‍: ഉം സ്ത്രീകളുടെയും നപുംസകങ്ങളുടെയും നേർക്കു
ഞാൻ ആയുധമെടുക്കയില്ല
അംബ: എന്ത്‌? യുദ്ധം ചെയ്യുകയില്ലെന്നോ ?
ഭീഷ്മര്‍: നിന്നോടു ഞാൻ യുദ്ധം ചെയ്യില്ല
അംബ : എങ്കിലിതാ എന്റെ ശപഥം സഫലമാകട്ടെ

പാഞ്ഞുവരും ബാണസാമങ്ങൾതൻ മുൻപിൽ
പർവ്വതതുല്യനായ്‌ നിന്നു ഗംഗാത്മജൻ
നല്ല സമയം, തൊടുക്കുക നിന്നസ്ത്രം
എന്നു ഭഗവാൻ വിജയനോടോതിനാൻ
അർജുനബാണങ്ങളേറ്റു പിതാമഹൻ
പാഴ്മരം പോലെ മറിഞ്ഞു വീണൂഴിയിൽ
ധീരനായ്‌ ജീവിച്ച ഭീഷ്മർക്കുറങ്ങുവാൻ
പൂവിരിയല്ല ശരശയ്യ പോലുമേ
ദാഹജലം തരൂ ഭീഷ്മർക്കു മക്കളേ
ജീവജലം തരൂ യാത്രയാകട്ടെ ഞാൻ
അമ്പെയ്തു ഗംഗാജലം വരുത്തി പാർത്ഥൻ
എല്ലാമൊതുക്കിച്ചിരിക്കുന്നു മാധവൻ
തോറ്റതു ഭീഷ്മരോ ? അംബയോ? ധർമ്മമോ ?
തീർപ്പു കൽപിക്കൂ പുരുഷാന്തരങ്ങളേ
പുരുഷാന്തരങ്ങളേ........ malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts