ഹേമന്തസരസ്സില്‍ കണ്ണാടി (സാഹസം )
This page was generated on April 20, 2024, 10:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2012 04:03:46.
 
ലല...

ഹേമന്തസരസ്സില്‍ കണ്ണാടി നോക്കും
കാതംബരിപുഷ്പവനിയില്‍
(ഹേമന്തസരസ്സില്‍ )
സരസ്വതിയാമത്തില്‍ തേന്‍ നുകരാന്‍ വന്ന (2)
സരസീരുഹപ്പക്ഷികള്‍ - നമ്മള്‍
സുരഭീവനപ്പക്ഷികള്‍
(ഹേമന്തസരസ്സില്‍ )

അ...

പുഷ്പിണിയാമങ്ങള്‍ മെയു് തൊട്ടുണരുമ്പോള്‍
ലജ്ജയില്‍ മുഴുകുന്ന സ്വപ്നവതി
(പുഷ്പിണീ )
നീ
ഉല്പലമിഴിയുടെ മുനയില്‍ തൊടുക്കുന്ന (2)
പുഷ്പശരത്തില്‍ തുടങ്ങി വിശ്വപ്രകൃതിയില്‍ പ്രേമം
(ഹേമന്തസരസ്സില്‍ )

അ... ലല...

മന്മഥരാഗങ്ങള്‍ കുഞ്ഞല ഞൊറിയുന്നോ -
രംഗന പൊയ്കയിലെ പുഷ്പഗന്ധി
(മന്മഥരാഗങ്ങള്‍ )
നീ
സ്വപ്നത്തിലുണരുന്ന മധുമഞ്ജരിയുടെ (2)
സപ്തസ്വരത്തില്‍ തുടങ്ങി സ്വര്‍ഗ്ഗസുരഭിയാം രാഗം
(ഹേമന്തസരസ്സില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts