പാമ്പ് കടിച്ച (എഴുതാപ്പുറങ്ങള്‍ )
This page was generated on April 29, 2024, 6:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗായകര്‍ബാലചന്ദ്രൻ ചുള്ളിക്കാട്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്രൻ ചുള്ളിക്കാട് ,സുഹാസിനി ,നെടുമുടി വേണു ,ശ്രീനാഥ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:28.
പാമ്പ് കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്ത് അറിവ് ചുരത്തുന്നതെങ്ങനെ
വേല കിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ട് വളരുന്നതെങ്ങനെ
രോഗ ദാരിദ്ര്യ ജരാ നര പീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ..........

അറ്റ് തെറിച്ച പെരുവിരല്‍ - പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണ് പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ച തെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കംഗാള കേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യ - എന്റെ
ദുഷ്ട ജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും
നിത്യേന കുറ്റമായ് മാറുന്ന ജീവിത-
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം
അക്ഷരമാല പഠിച്ചു ......


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts