പാഞ്ചാലി വസ്ത്രാക്ഷേപം [ബാലേ] (ധീം തരികിട തോം )
This page was generated on April 25, 2024, 1:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംനെടുമുടി വേണു
ഗാനരചനനെടുമുടി വേണു
ഗായകര്‍നെടുമുടി വേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2014 18:17:06.
പണ്ടമാണു നീ പണയപ്പണ്ടമാണു നീ
പണ്ടമാണു നീ പണയപ്പണ്ടമാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
ദാസിയാണു നീ വെറും ദാസിയാണു നീ
വിടുകയില്ല വിടുകയില്ല കൊടിയ കുടലയെ
തടിയടിച്ചു പടിയടച്ചു വഴിയിലാക്കിടും
ഇവളെ വഴിയിലാക്കിടും

കൊല്ലിടും ദുഷ്ടനാം നിന്നെ ദുര്യോധനാ കാന്തെഴും ഭീമസേനന്‍
കൊല്ലിടും ദുഷ്ടനാം നിന്നെ ദുര്യോധനാ കാന്തെഴും ഭീമസേനന്‍
നെഞ്ചകം കീറിയാ ചോരെയെടുത്തെന്‍റെ
വാര്‍മുടി കെട്ടിയൊതുക്കും ദുശാസ്സനാ ശക്തനാം ഭീമസേനന്‍
ഭീമസേനന്‍.. ഭീമസേനന്‍

വഞ്ചകന്‍മാരിവര്‍ അഞ്ചുപേരും അഞ്ചാതെ നോക്കി നില്‍ക്കെ
നാണം കെട്ടിതഞ്ചാതെ നോക്കി നില്‍ക്കെ
വഞ്ചകന്‍മാരിവര്‍ അഞ്ചുപേരും അഞ്ചാതെ നോക്കി നില്‍ക്കെ
അയ്യയ്യേ അഞ്ചാതെ നോക്കി നില്‍ക്കെ
പാഞ്ചാലി തന്നുടെ പൂഞ്ചേലയൊക്കവേ തഞ്ചത്തിലൂരിക്കള
ദുശാസ്സനാ തഞ്ചത്തിലൂരിക്കള
ഈ പാഞ്ചാലി തന്നുടെ പൂഞ്ചേലയൊക്കവേ തഞ്ചത്തിലൂരിക്കള
ദുശാസ്സനാ തഞ്ചത്തിലൂരിക്കള

അബലയാമെനിക്ക് ബലമായ് തീരണേ
ആപത്ബാന്ധവ ശ്രീകൃഷ്ണാ
കരുണ ചൊരിയണമേ കരുണാകരാ എന്നില്‍
കരുണ ചൊരിയണമേ കരുണാകരാ എന്നില്‍
നീലക്കാര്‍വര്‍ണ്ണാ മണിവര്‍ണ്ണാ
കൃഷ്ണാ... കൃഷ്ണാ....ഓ കൃഷ്ണാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts