മൊഞ്ചായ മൊഞ്ചെല്ലാം (കണ്ണാടിക്കൂടു് )
This page was generated on May 18, 2024, 12:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവടകര കൃഷ്ണദാസ്
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍പി ജയചന്ദ്രൻ ,സിബല്ല സദാനന്ദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:09:20.
 മൊഞ്ചായ മൊഞ്ചെല്ലാം കൂട്ടിയിണക്കി
മൊഞ്ചത്തീ നിന്നെ പടച്ചോനൊരുക്കി
അതില്‍ നിന്ന് ലേശം മഴവില്ലെടുത്ത്
അതില്‍ നിന്ന് പൂവിനൊരല്പം കൊടുത്ത്
ബൈത്തുകള്‍ പാടണ മാരാ
ഈ സോപ്പുകള്‍ ചൊന്നത് നേരാ
ഫിര്‍ദൌസിന്റെ സുമവനത്തിലെ
ഹൃദയത്തിന്റെ കുളിര്‍ത്തടത്തിലെ
പ്രണയത്തിന്‍ പെണ്‍കൊടി ഞാനാണോ
ഒഹോഹോ..ഓ..ഓ...
(മൊഞ്ചായ മൊഞ്ചെല്ലാം കൂട്ടിയിണക്കി)

വലിയ പെരുന്നാളില്‍ പൂത്ത തിങ്കളല്ലേ നീ
തിങ്കളിന്നു ജന്മമേകും രാത്രിയല്ലേ നീ(വലിയ)
നമ്മളെന്നും എന്നുമിരുളില്‍ തിരി കൊളുത്താം
ഒന്നിച്ചിഹത്തിലും പരത്തിലും സുഖം വരിക്കാം
ഒഹൊഹോ,,,ഒഹൊഹോ..ഒഹൊഹോ ,ഓ.ഓ

മൊഞ്ചായ മൊഞ്ചെല്ലാം കൂട്ടിയിണക്കി

കരളിന്‍ ചിപ്പി തന്നില്‍ പൂത്ത നറുമുത്തോ നീ
മുത്തില്‍ തട്ടി തിളങ്ങുന്ന സത്യമല്ലേ നീ(കരളിന്‍)
നമ്മളെന്നും പാരില്‍ നശീത പാടാം
എന്നും ഹൃദയത്തിന്‍ അരങ്ങത്ത് നൃത്തമാടാം
ഒഹൊഹോ,,,ഒഹൊഹോ..ഒഹൊഹൊഹൊഹൊഹോ ,ഓ.ഓ
ഒഹൊഹോ,,,ഒഹൊഹോ..ഒഹൊഹൊഹൊഹൊഹോ ,ഓ.ഓ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts