പ്രിയമാനസാ (കേരളോത്സവം മിഷൻ 2009)
This page was generated on May 16, 2024, 4:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍ശ്യാം ധര്‍മന്‍ ,രമ ബാലചന്ദ്രൻ ,കണ്ണൻ മരത്തൂർ‌വട്ടം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിഷ്ണുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:38.

പ്രിയമാനസാ നീ വാ വാ പ്രേമമോഹന ദേവാ
വാതിലു തുറന്നു നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍
പ്രിയമാനസാ നീ വാ വാ പ്രേമമോഹന ദേവാ
വാതിലു തുറന്നു നിന്‍ വരവും കാത്തിരിപ്പൂ ഞാന്‍

നന്ദ നന്ദനന്‍ ഗോവിന്ദന്‍ സുന്ദരന്‍ ഇന്ദിരാകാന്തന്‍
എന്നുടെ മാനസം തന്നില്‍ വന്നുദിക്കേണം

നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ
നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ
വല്ലഭ തന്നുടെ വസ്ത്രം പറിച്ചതും
വല്ലഭ തന്നുടെ വസ്ത്രം പറിച്ചതും
വല്ലാത്ത ലുബ്ദിദം ഉണ്ടാക്കി വച്ചതും
വല്ലാത്ത ലുബ്ദിദം ഉണ്ടാക്കി വച്ചതും
എല്ലാം നിനച്ചിന്നു ചൊല്ലാതയച്ചിടാം

പറഞ്ഞതങ്ങനെ തന്നെ
തിത്തെയ് തകതകതക തെയ്
പാതിരാവായല്ലോ പത്നി
തിത്തിത്താരാ തിത്തി തെയ്
കുറഞ്ഞൊന്നുറങ്ങട്ടെ ഞാന്‍ ഉലകിരെഴും
ഓ...തിത്തിത്താരാ തിത്തി തെയ് തിത്തെയ് തകതകതക തെയ്
നിറഞ്ഞ കൃഷ്ണനെ കാണാന്‍
തിത്തെയ് തകതകതക തെയ്
പുലര്‍കാലേ പുറപ്പെടാം
തിത്തിത്താരാ തിത്തി തെയ്
അറിഞ്ഞു വല്ലതും കൂടെ തന്നയക്കേണം
ഓ...തിത്തിത്താരാ തിത്തി തെയ് തിത്തെയ് തകതകതക തെയ്



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts