തിര എഴുതും മണ്ണില്‍ [D ] (മീനാക്ഷികല്യാണം )
This page was generated on April 29, 2024, 3:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംനാദിര്‍ഷാ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,രാധിക തിലക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,മോഹിനി ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:39.




ആ...ആ...ആ...
തിരയെഴുതും മണ്ണില്‍ ഒരു കാവ്യം
കര പറയും പൊന്നേ ഇതു പ്രേമം
മലര്‍ വിരിഞ്ഞാലും കണ്ണേ
മഴ പൊഴിഞ്ഞാലും
മാറില്‍ നീ ചേര്‍ക്കുമ്പോള്‍
മധുരമീ പ്രേമം
തിരയെഴുതും മണ്ണില്‍ ഒരു കാവ്യം....

നിറപറ കവിയുമൊരഴകേ
ഇതള്‍മിഴിയെഴുതിയ കുളിരേ
കവിതകള്‍ നിന്നെത്തേടിപ്പോരില്ലേ
വിരലുകളരുളിയ പുളകം
വെറുമൊരു തളിരിനു സുകൃതം
ഇനിയൊരു ജന്മം കൂടി കാണില്ലേ
മിഴികളിലില്ലയോ പ്രണയസമുദ്രം
അതിലലിയുന്നുവോ ഹൃദയസുഗന്ധം
അരികിലൊരാകാശപ്പൂവനമില്ലേ......
തിരയെഴുതും മണ്ണില്‍ ഒരു കാവ്യം....

ഉണരുമൊരുയിരിനു മൊഴിയായ്‌
സിരകളില്‍ ഒരു സുഖലയമായ്
ഇടവഴിക്കാറ്റായ് എന്നും പോരില്ലേ
പകലിനു ചിറകടി തളരും
ഇരവുകള്‍ ഇണകളെ അറിയും
അതുവരെ എന്നും കാത്തു നിൽക്കില്ലേ.....
പുതുമകള്‍ ഓരോന്നായ് നാം അറിയില്ലയോ
പുലരികള്‍ ഓരോന്നും നേരറിയില്ലയോ
അതുവരെ നാമെന്നും കാമുകരല്ലേ........
(തിരയെഴുതും മണ്ണില്‍)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts