കിലുകിലുക്കും കിളിചിലയ്ക്കും (ഗുലുമാൽ - ദി എസ്കേപ് )
This page was generated on May 3, 2024, 6:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനസൈമണ്‍ പാലുവായ്
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:24:39.

കിലുകിലുക്കും...കിളി ചിലയ്ക്കും
ചിലമ്പൊലിയില്ലാ...കൈയിൽ തരിവളയില്ലാ...
മുന്നിൽ കുളിരിളം കാറ്റായ്
തഴുകിയാടി വരാം ഞാൻ...
വരൂ വരൂ വിരുന്നൊരുക്കി വിളിക്കാം ഞാൻ
കരുതി വരൂ കാത്തിരിക്കാം
കലവറ തുറക്കാം....
(കിലുകിലുക്കും ....)

മതിമയക്കും മന്മഥന്റെ ഉത്സവകാലം
അകമുണർന്നു എന്നും ദുന്ദുഭിനാദം
മദനോത്സവകാലം....(മതിമയക്കും...)
മദഭരങ്ങൾക്കിതു ലഹരി മതിവരുവോളം
തുടുതുടെ ഞാൻ ഇളകിയാടും അടിമുടിയോളം...
(കിലുകിലുക്കും....)

അരുമകരം നീട്ടി മുന്നിൽ സുര പകരാം ഞാൻ
ഒരു പുളകപ്പൂന്തിരയായ് പുൽകിവരാം ഞാൻ
മദിര തരാം ഞാൻ....(അരുമകരം...)
ഉരഗമായ് ഞാനിഴയാം ഇഴുകി നിൽക്കാം
കരവിരുതാൽ കരിമരുന്നിനു തിരി കൊളുത്തേണം...
(കിലുകിലുക്കും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts