ഗുലുമാല്‍ (ഗുലുമാൽ - ദി എസ്കേപ് )
This page was generated on April 27, 2024, 2:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമനു രമേശൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍അജയ്‌ സത്യന്‍ ,അനൂപ് ശങ്കർ ,റോഷൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ജയസൂര്യ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:43.

ഗുലുമാൽ ഗുലുമാൽ തരികിട തൻ ഗുലുമാൽ
ഇടവഴി തൻ എതിരെ ഒരു ഗുലുമാൽ
കാണാത്തതു കണ്ടു നടക്കണ കാഴ്ചക്കാരുടെ നാടാണെ
എഴുതാപ്പുറമെല്ലാം വായിച്ചാനന്ദിക്കണ നാടാണേ
ഇടവും വലവും തിരിയും നേരം പിടിയും വലിയും പതിവാണേ
നേരും നെറിയും പേരിനു പോലും കാണാനില്ലല്ലോ
(ഗുലുമാൽ...)

പിടിമുറുകും ചരടിനു മുകളിൽ വെറുതെ ഒരു ഗുലുമാൽ (2)
ചരടു വലിച്ചധികാരത്തിൽ തുടരാനൊരു ഗുലുമാൽ
ഒരു വട്ടം കാണാതായാൽ മറുവട്ടം കാണാമേ
അയലത്തെ കോമാളിത്തം ആരോടും പറയാതെ
അടി തെറ്റി പോയാലാന കുഴി തൻ ചതിയുണ്ട്
(ഗുലുമാൽ...)

തല തിരിയും വയ്യാവേലികളൊഴിയാത്തൊരു ഗുലുമാൽ
താന്തോന്നി കളിയാട്ടങ്ങൾ പെരുകുന്നൊരു ഗുലുമാൽ
പോക്കറ്റിൽ പണമുണ്ടെങ്കിൽ സൂക്ഷിച്ചോ മാന്യന്മാരേ
കൂട്ടായി വരുന്നൊരു കൂട്ടം കൂടോടെ കൊണ്ടേ പോകൂ
അറിയാതെ ചെന്നു പിടിക്കണതാകെ ഗുലുമാല്
(ഗുലുമാൽ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts