യൂദായ വരൂ (സ്നാപക യോഹന്നാന്‍ )
This page was generated on April 18, 2024, 4:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,എൽ വിജയലക്ഷ്മി ,പങ്കജവല്ലി ,കൊട്ടാരക്കര ശ്രീധരൻ നായർ ,എസ് പി പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:46.
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ
(യൂദെയാ......)
അഴകേഴും മെയ്യിൽ ചാർത്തണം
മഴവില്ലേ ചെയ്യൂ നർത്തനം
വരൂ മന്നൻ തന്റെ ആനന്ദത്തിൻ
മംഗളങ്ങൾ പാടാൻ
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ

സ്വല്പം വിരിയും ലില്ലിപ്പൂവാം
സുന്ദരിമാരുടെ കണ്ണിലോ
സ്വർഗ്ഗം പകരാൻ പളുങ്കുപാത്രേ
തുടുതുടെയെഴുമീ വീഞ്ഞിലോ
(സ്വല്പം വിരിയും...)
കിന്നരമേന്തിയ കന്യകമാർതൻ
സുന്ദരഗാനം തന്നിലോ
(കിന്നരമേന്തിയ....)
എൻ നടയിലോ... നടനത്തിലോ...
എൻ നടയിലോ നടനത്തിലോ
ഉടയാടകൾതൻ ചലനത്തിലോ
രസമെങ്ങ് സുഖമെങ്ങ്
പ്രിയമന്നവനിൻ മനമെങ്ങ്
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ

എന്നെക്കണ്ടാൽ ഏതുള്ളം ആടീടാം
എന്നെക്കണ്ടാൽ ഏതുള്ളം വാടീടാം
(എന്നെക്കണ്ടാൽ....)
ഏതുള്ളം വാടീടാം ഏതുള്ളം വാടീടാം
ഇമ്പത്തിൻ പൂക്കൾ ചൂടീടാം
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ

ഗാനം മധുരം നടനം ചതുരം
ആനന്ദം മന്നവന്നേകാൻ
ആടുക ജഗമേ പാടുക ജഗമേ
ആനന്ദം മന്നവന്നേകാൻ
(ഗാനം മധുരം....)
ആടുക ജഗമേ... പാടുക ജഗമേ....
ആടുക ജഗമേ...
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts