പൂക്കളാവുക നമ്മള്‍ (മഴമുകില്‍ പോലെ )
This page was generated on May 21, 2024, 9:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംനൂറനാട്‌ കൃഷ്ണന്‍കുട്ടി
ഗാനരചനകൂത്താട്ടുകുളം ശശി
ഗായകര്‍പന്തളം ബാലന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:48.

പൂക്കളാവുക നമ്മൾ...തേൻ പൂക്കളാവുക നമ്മൾ
പൂത്തുലഞ്ഞീ രാഷ്ട്രവാടിയിൽ സ്നേഹമെന്ന മണം പരത്തി
കാറ്റു പാടും ദേശഭക്തി പാട്ടിനൊത്തു് നൃത്തമാടും
പൂക്കളാവുക നമ്മൾ...പൂക്കളാവുക നമ്മൾ....

പലനിറങ്ങടെ ഒരുമയല്ലേ...പരിമളം പലതാവതല്ലേ...
മഹിമ ഈ മലർവാടി തന്റെ....മനോഭിരാമത്വം.....
ഒരുതരം പൂ മതിയിവിടെന്നൊരു മണം മതിയെന്നുമെല്ലാ-
മൊരുനിറത്തിൽ വേണമെന്നും പറയുവാനാമോ...

ശലഭമെത്തി ഉഗ്രധനം പകരുവാനും സൗഹൃദത്തേൻ
നുകരുവാനുമണഞ്ഞിടുമ്പോൾ തടയുവാനാമോ....
അന്യജാതി പൂ നുകർന്ന ശലഭമേ നീ പോകു ദൂരെ
എന്നൊരു പൂ ചൊന്നു് കേട്ടുകേൾ‌വിയില്ലല്ലോ....
വിവിധവിശ്വാസങ്ങളാകും പലനിറങ്ങളണിഞ്ഞ പൂക്കൾ
പകരുമേകതയെന്ന സംസ്കൃതി എത്ര മഹനീയം....
അതിനെന്തു് ആത്മസൗരഭ്യം...
ഇനിയുമീ മലർവാടിയിൽ പൂ നിറമതിന്നുടെ പേരിലാരും
അതിരു തോണ്ടാൻ വേരറുക്കാൻ വാളെടുക്കല്ലേ....
അതു നടന്നാൽ....
അതു നടന്നാൽ പൂവനത്തിനു പകരമീ നൽവാടിയിൽ
വീണഴുകി നാറും മലർ‌ദലങ്ങടെ ജടമതേ കാണൂ...
(പൂക്കളാവുക നമ്മൾ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts