വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാഗിണി ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:53.
ആരിരരാരിരാരോ ആരിരാരാരിരാരോ താമരപ്പൂമിഴിപൂട്ടിയുറങ്ങൂ തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം പെണ്ണായു് പിറന്നാലുറങ്ങാന് നേരം പിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ യൗവ്വനപ്രായത്തിലെത്തുംവരെയ്ക്കും അവ്വണ്ണം മാതാപിതാള്ക്കധീനം കല്യാണകര്മ്മം കഴിഞ്ഞാലവള്ക്കു കാണപ്പെടും ദൈവം ഭര്‍ത്താവു് മാത്രം വാര്‍ദ്ധക്യം വന്നാല്‍ മക്കള്ക്കധീനം നഃ സ്ത്രീ സ്വതന്ത്ര്യമര്‍ഹതി പെണ്ണെ മൊട്ടിട്ടു നില്ക്കും നിന്നാശകളെല്ലാം പൊട്ടിവിടരാതെ പോകും ചിലപ്പോള്‍ കെട്ടിപ്പിടിച്ച നിന് സങ്കല്പമെല്ലാം കെട്ടഴിഞ്ഞൂഴിയില് വീഴും ചിലപ്പോള്‍ എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെ ചിത്തം കൊതിച്ചാല്‍ ഫലമില്ല കുഞ്ഞേ പെണ്ണിനെ സൃഷ്ടിച്ച ദൈവമവള്‍ക്കു കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു താമരപ്പൂമിഴി പൂട്ടിയുറങ്ങു തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം |