ഓ പൊന്നുഷസ്സ് (ചേച്ചി )
This page was generated on April 25, 2024, 9:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജി കെ വെങ്കിടേഷ്‌
ഗാനരചനഅഭയദേവ്
ഗായകര്‍മോഹനകുമാരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:55.

ഓ...പൊന്നുഷസ്സു വന്നു ചേര്‍ന്നിതാ
വന്നു ചേര്‍ന്നിതാ സുമസുന്ദരാഭയാര്‍ന്നു ഹാ
സുന്ദരാഭയാര്‍ന്നു ഹാ...ഓ..

അനുരാഗത്തിന്‍ ഗീതങ്ങള്‍ പാടി
സുരലോകത്തിന്‍ ഭാഗ്യങ്ങള്‍ നേടി
മതിമോദം കൂടി മമജീവന്‍ വാടി മധുകാലം ചൂടീ...ഓ...

എങ്ങുമെങ്ങുമാശ തന്‍ പൂക്കളാണിതാ പൂക്കളാണിതാ
തെന്നലേറ്റുലുഞ്ഞിടുന്നിതാനന്ദലീനരായ്...ഓ...

കുയിലാനന്ദഗാനങള്‍ പാടി
മയിലാമോദഭാവങ്ങള്‍ ആടി പുളകങ്ങള്‍ ചൂടി പുതുമയില്‍ മൂടി
മമ ജീവന്‍ വാടി...ഓ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts