ഒരു വിചാരം (ചേച്ചി )
This page was generated on March 29, 2024, 11:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജി കെ വെങ്കിടേഷ്‌
ഗാനരചനഅഭയദേവ്
ഗായകര്‍കലിംഗ റാവു ,മോഹനകുമാരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:56.

ഒരു വിചാരം...
ഒരുവിചാരമേ എന്‍ മാനസതാരില്‍ വിടാതെ
നിലനില്‍ക്കൂ സദായീ
പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം

ഒരു നിനാദമേ എന്‍ മാനസവാനില്‍
മുഴങ്ങിവിലയിക്കൂ സദാ നിന്‍
സുന്ദരസംഗീതം മനോജ്ഞം
നമ്മുടെയീ ബന്ധം

പിരിയാതിനി നാമെന്നാളും
പ്രണയവശരായി പ്രണയവശരായി
മരണാവധി ഏവം മോദമദാലസരായി
ഈ ആനന്ദം കുറയാതെ ഭുവി വാഴും മാറാതെ സദാ നിന്‍
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം

എന്‍പ്രാണവീണയില്‍ നിന്മൃദുകരതാര്‍ ചേര്‍ക്കേ
കരതാര്‍ ചേര്‍ക്കേ ഞാനറിയാതെന്നില്‍ കോമളഭാവം ചേര്‍ക്കേ
നവരാഗാമൃതരസമയം മാനസം പരിചൊടു പാടുകയായ് സദാ നിന്‍
സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീ ബന്ധം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts