മനസ്സിൻ കടലാസ്സിൽ (ഡിസന്റ് പാര്‍ട്ടീസ് )
This page was generated on April 29, 2024, 1:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജോണ്‍സണ്‍ മങ്കഴ
ഗാനരചനശരത്‌ വയലാര്‍ ,ചിറ്റൂർ ഗോപി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:58.

മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ
കഥ കോറുന്നുവോ ഏതോ കൈ എങ്ങും...
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...

വിധിയാകുന്നൊരസുരന്റെ ഒളിയമ്പുകൊള്ളും
നിധിയായ നരജന്മമേ....(2)
നൊമ്പരം നെഞ്ചിൽ നിറയുമ്പോഴോ
തളരുന്നുവോ സ്വയം...ഇരുളിൽ...
മുള്ളുള്ളൊരീ വീഥിയിൽ...നീറുന്നൊരീ യാത്രയിൽ..
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ
കഥ കോറുന്നുവോ ഏതോ കൈ എങ്ങും...
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...

ഇണയാകുന്ന കിളിയൊന്നു മുറിവേറ്റ നാളിൽ
പിടയുന്ന കവിജന്മമേ...(2)
സാന്ത്വനം ചൊല്ലി വരുകില്ലയോ..തഴുകില്ലയോ
ഇളം മൊഴിയിൽ...പൊള്ളുന്നോരീ ജീവനിൽ...
ആശ്വാസം നീയല്ലയോ...
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ
കഥ കോറുന്നുവോ ഏതോ കൈ എങ്ങും...
മനസ്സിൻ കടലാസ്സിൽ തമസ്സിൻ നഖശീലിൽ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts