നിറഞ്ഞും കവിയാത്ത (ജീവന്‍ മശായി )
This page was generated on April 20, 2024, 8:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംരമേഷ് നാരായണ്‍
ഗാനരചനടി എന്‍ ഗോപകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:56.
 നിറഞ്ഞും കവിയാത്ത പുണ്യദേവാ
തുളുമ്പും കനിവിന്‍ ശ്രേഷ്ഠനാഥാ
ദാസിയായതെന്‍ കുലത്തിന്‍ പെരുമ
നിന്‍ പെരുമയില്‍ ഞാന്‍ ദേവിയായി
നിറഞ്ഞും കവിയാത്ത പുണ്യദേവാ
തുളുമ്പും കനിവിന്‍ ശ്രേഷ്ഠനാഥാ

പാവന ദേഹത്തെ സ്പര്‍ശിച്ചവള്‍ ഞാന്‍
മാനസാ നിന്‍ മനസ്സറിയാതെ(പാവന)
സ്പര്‍ശനം നിന്നില്‍ പടര്‍ത്തും ജ്വാലകള്‍
കെടുത്താം ഞാന്‍ വെറും മഞ്ഞുതുള്ളി
ശാന്തസ്വരൂപാ നിന്‍ അഗ്നി തേടും
ഈ ഹിമബിന്ദുവും ആ ചൂടു തേടും
ആ ചൂടു തേടും ആ ചൂടു തേടും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts