പാടാത്ത പൈങ്കിളിയെ (ബ്ലാക് സ്റ്റാലിയൺ )
This page was generated on April 29, 2024, 7:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅഭിഷേക്
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കലാഭവൻ മണി ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,നമിത
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2012 18:37:09.

(പു) പാടാത്ത പൈങ്കിളിയേ കൂടെ വരാം കൂട്ടു വരാം
(സ്ത്രീ) പോരേണ്ട പോരേണ്ട മച്ചൂനനേ നീ എന്റെ കൂടെ
(പു) നിന്റെ കണ്ണാടിക്കവിളിണയില്‍ മെല്ലെ ഞാന്‍
എന്റെ ചുണ്ടാലേ പൊട്ടു തൊടട്ടേ
(സ്ത്രീ) നിന്റെ പുന്നാരവും കിന്നാരവും വേണ്ടെനിക്കു്
എന്റെ കരുമാടിക്കള്ളക്കുറുമ്പാ
(പു) എന്നാണേ നിന്നാണേ പൊന്നാണേ നീ പൊന്നാണേ
‌(സ്ത്രീ) എന്നാണേ നിന്നാണേ പൊന്നാണേ എന്റെ പൊന്നാണേ

(പു) പാടാത്ത പൈങ്കിളിയേ കൂടെ വരാം കൂട്ടു വരാം
(സ്ത്രീ) പോരേണ്ട പോരേണ്ട മച്ചൂനനേ നീ എന്റെ കൂടെ

(പു) പോകല്ലേ പോകല്ലേ എന്‍ ചെല്ല കിളിയേ
ഞാനെന്നും നിന്റേതല്ലേ ശിങ്കാരക്കുയിലേ
(സ്ത്രീ) ഞാനെന്നും സ്വപ്നം കാണും മാരന്‍ നീയല്ലേ
ആലോലം താലോലിക്കും മോഹം നീയല്ലേ
(പു) അഴകേ നിന്റെ ഉള്ളില്‍
മഴയായി ഞാന്‍ പെയ്തോട്ടേ
(സ്ത്രീ) അഴകേ എന്റെ ഉയിരേ
ഉയിരായെന്നും നീയില്ലേ
(പു) നൂറു മേനി കവിത വിരിയും മനസ്സുമായി നിന്നെ നോക്കി
കരിങ്കുഴലി ഞാനിരിക്കുന്നു

(സ്ത്രീ) പോരേണ്ട പോരേണ്ട മച്ചൂനനേ നീ എന്റെ കൂടെ
(പു) പാടാത്ത പൈങ്കിളിയേ കൂടെ വരാം കൂട്ടു വരാം

(പു) കാലത്തു് നേരത്തേ നീ കാവില്‍ പോകുമ്പോള്‍
കാണാതെ തുള്ളിത്തുളുമ്പും നിന്നെ നോക്കും ഞാന്‍
(സ്ത്രീ) തൈപ്പൂയ കാവടിയാട്ടം കാണാന്‍ നില്‍ക്കുമ്പോള്‍
എന്‍ കണ്ണില്‍ കാക്കക്കറുമ്പാ നിന്‍ രൂപം മാത്രം
(പു) മാനേ പുള്ളിമാനേ നിഴലായി മാറ്റി നീ എന്നെ
എന്‍ പ്രിയനേ എന്റെ കണ്ണില്‍ ഒളിയായി മിന്നി നീ എന്നും
തൊട്ടു തൊട്ടു തൊട്ടുണര്‍ത്തി സിരകളില്‍ നീ ജ്വാലയായി
അതിലുരുകും ദാഹമായി ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts