ഒന്നാനാം കുന്നിന്‍മേല്‍ (M) (മയില്‍പ്പീലിക്കാവ് )
This page was generated on April 26, 2024, 10:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2015 18:47:39.
കതിർമഴ പൊഴിയും ദീപങ്ങൾ കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻ താരകങ്ങൾ താഴെ വീഴും അഴകോടെ

ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്...(2)
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ
(ഒന്നാനാം....)

ഒത്തിരിയൊത്തിരി ഇരവുകൾ
ചിരിയുടെ മുത്തു പൊഴിഞ്ഞത് മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന വിണ്ണായി

ഏഴു ജന്മങ്ങളേഴാം കടലായി
എന്റെ ദാഹങ്ങളീറക്കുഴലായീ... (2)
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ
ചിരിക്കുന്ന കാൽചിലങ്കത്താളമായി ചേർന്നു വാ
ചിത്രവീണയിൽ നിലാവിൻ മുത്തുമാരി പെയ്യാൻ
(ഒന്നാനാം....)

ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിൻ മനസ്സല്ലോ... (2)
നേരാവുമോ സ്വപ്നം മയിലാകുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ പൊൻ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വെച്ചതല്ലേ
(ഒന്നാനാം...‌)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts