വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ ,പി ലീല ,കവിയൂര്‍ രേവമ്മ ,ജോസ് പ്രകാശ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:01.
സീന്‍ 1:- മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതകക്കാന്തിയില്‍ മുങ്ങി മുങ്ങി കരളും മിഴിയും കവര്‍ന്നു മിന്നി കറയറ്റോരാലസ്യഗ്രാമഭംഗി രമണനും തോഴനും തോളുരുമ്മി മരതകക്കുന്നുകള്‍ വിട്ടിറങ്ങി വഴിവക്കിലുള്ളോരാകോമളമാം ഏഴുനില പൂമണിമാളികയില് മധുമുഖിചന്ദ്രിക രാഗലോലം പതിവായവനേയും നോക്കിനില്ക്കും സീന്‍ 2:- (ചന്ദ്രിക) എന്താണിനിന്നീവിധമേകനാവാ - നെങ്ങുപോയെങ്ങുപോയു് കൂട്ടുകാരന് (രമണന്) ഇന്നവന് മറ്റോരോ ജോലിമൂലം വന്നില്ല ഞാനിങ്ങു പോന്നു വേഗം സീന്‍ 3:- (രമണന്) എങ്കിലും ചന്ദ്രികേ നമ്മള് കാണും സങ്കല്പലോകമല്ലീയുലകം ഹന്ത നാം രണ്ടുപേര്തമ്മിലുള്ളോ - രന്തരമൊന്നു നീയോര്‍ത്തുനോക്കൂ (ചന്ദ്രിക) അന്യോന്യം നമ്മുടെ മാനസങ്ങള്‍ ഒന്നിച്ചു ചേര്ന്നുലയിച്ചുപോയി (രമണന്) തുഛനാമെന്നെ നീ സ്വീകരിച്ചാല്‍ അച്ഛനുമമ്മയ്ക്കുമെന്തു തോന്നും (ചന്ദ്രിക) കൊച്ചുമകളുടെ രാഗവായ്പില്‍ അച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍ സീന്‍ 4:- (മദനന്) രമണാ നീയെന്നില്‍നിന്നാരഹസ്യം ഇനിയും മറച്ചു പിടിക്കയാണോ ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ - ക്കരളല്ലേ നീയെന്റെ ജീവനല്ലേ (രമണന്) ശര്ദിന്ദുവീഥിയിലുല്ലസിക്കും ഒരു വെള്ളിനക്ഷത്രമെന്തുകൊണ്ടോ അനുരക്തയായിപോല്‍ പൂഴിമണ്ണില് അമരും വെറുമൊരു പുല്ക്കൊടിയില് (മദനന്) നിരഘമായുള്ളൊരീ പ്രേമദാനം നിരസിച്ചീടുന്നതൊരുഗ്രപാപം സീന്‍ 5:- (ചന്ദ്രിക) ആരെന്തും പറഞ്ഞോട്ടെ ഞാനിതു സമര്‍പ്പിച്ചു ചാരുജീവിതമാല്യം മാമകം ഭവാനായി (രമണന്) ചന്ദ്രികേ മന്മാനസ വീണയിലെഴും പ്രേമ - തന്ത്രികേ നീയിന്നെന്നെ മറ്റൊരാളാക്കിത്തീര്‍ത്തു (ചന്ദ്രിക) കാനനഛായയിലാടു മേയ്ക്കാന്‍ ഞാനും വരട്ടയോ നിന്റെ കൂടെ (രമണന്) പോരേണ്ട പോരേണ്ട ചന്ദ്രികേ നീ ആരണ്യച്ചാര്‍ത്തിലേക്കെന്റെ കൂടെ (ചന്ദ്രിക) ഈ മണിമേടയിലെന്‍ വിപുല പ്രേമസമുദ്രമൊതുങ്ങുകില്ല (രമണന്) പാടില്ല പാടില്ല നമ്മെ നമ്മള് പാടേ മറന്നൊന്നും ചെയ്തു കൂടാ സീന്‍ 7:- (അശരീരി) കഷ്ടമായി നിന്നാശകളെല്ലാം വ്യര്‍ത്ഥമാണിനി ചന്ദ്രികേ നിശ്ചയിച്ചു കഴിഞ്ഞു നിന് വിവാ - ഹോത്സവത്തിന് സമസ്തവും (ചന്ദ്രിക) ഘോരകഠോരമേ മല്‍ക്കരളിങ്കലെ ചോരയ്ക്കുവേണ്ടിപ്പുളയുകയല്ലി നീ ഇല്ല - ഞാനെന്നെ നശിപ്പിക്കയില്ലൊരു പുല്ലാംകുഴലിനു വേണ്ടിയൊരിക്കലും - ഇല്ലാ എന്തുവന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരു ജീവിതം |