ഞാനറിയാതെന്‍ (ജയില്‍പ്പുള്ളി )
This page was generated on May 1, 2024, 6:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മിസ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:08.
ഞാനറിയാതെന്‍ മാനസമതിലൊരു
ആനന്ദം കളിയാടുന്നു
ഇന്നൊരു തിരുനാളിതു നാള്‍ കണ്ണനു
സുന്ദരമാല്യം ചാര്‍ത്തും ഞാന്‍
തേനും മണവുമിണങ്ങിയ പൂവേ
ദേവനു കൌതുകമേകീടൂ
ഞാനും നിന്നൊടു ചേര്‍ന്നീ പൂജയില്‍
ആനന്ദം കൊണ്ടാടീടാം

മഴമുകില്‍ കണ്ടൊരു മയിലുകള്‍ പോലെ
മംഗല ഗോപികള്‍ ചൂഴുമ്പോള്‍
മായക്കണ്ണന്‍ കാര്‍മുകില്‍ വര്‍ണ്ണനു
മാനസപൂജയിതെത്തിടുമോ
കണ്ണനു നാരികള്‍ പതിനാറായിരം
എണ്ണമിരുന്നിടുമെന്നാലോ
രാധവസിക്കും വനമല്ലാതീ
മാധവനൊന്നും പ്രിയമല്ലാ

ഓടക്കുഴലും കയ്യിലെടുത്തവന്‍
ഓമനയായിപ്പാടുമ്പോള്‍
പാട്ടിന്‍ തുള്ളികളുള്ളില്‍ വീണാ
പട്ടകടമ്പുകള്‍ പൂക്കുമ്പോള്‍
ഒന്നായ് നമ്മുടെ കരളുകളിവിടൊരു
വൃന്ദാവനമായ് മാറുമ്പോള്‍...
അമ്മലര്‍വാടിയിലായിരമായിരം
ആശകള്‍ വിരിയും മലരുകളായ്
ഓടക്കുഴലും കയ്യിലെടുത്തവന്‍
ഓമനയായിപ്പാടുമ്പോള്‍
പാട്ടിന്‍ തുള്ളികളുള്ളില്‍ വീണാ
പട്ടകടമ്പുകള്‍ പൂക്കുമ്പോള്‍.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts