കാട്ടിലെ രാജാവേ (കരിമ്പുലി [അടിക്കടി])
This page was generated on April 29, 2024, 7:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജോളി അബ്രഹാം ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,വിജയലളിത ,ജോസ് പ്രകാശ് ,പൂജപ്പുര രവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:06.

കാട്ടിലെ രാജാവേ കൊടും
കാട്ടിലെ രാജാവേ
കോട്ടകളില്ലാത്ത കൊട്ടാരമില്ലാത്ത
കോത്താഴത്തിലെ രാജാവേ
രാജാവേ രാജാവേ...

തിരുമുല്‍ക്കാഴ്ചയായ് ഞങ്ങള്‍ അങ്ങേക്കൊരു
വീരശൃംഖല നല്‍കാം
വീരശൃംഖല നല്‍കാം

നൂറുനൂറു വീരന്മാരെ ദൂതന്മാരാക്കിയ
നേതാക്കന്മാരുടെ നേതാവല്ലേ
വീരശൃംഖല മാത്രം പോര
വീരാളിപ്പട്ടും കൊടുക്കേണം
കൊടുക്കേണം ....കൊടുക്കേണം

നൂറുനൂറു പാവങ്ങളെ കൊള്ളക്കാരാക്കിയ
നായകന്മാരുടെ നായകനല്ലേ
സാക്ഷിപത്രങ്ങള്‍ വേറെ വേണം
സര്‍ക്കാര്‍ കാവലു നില്‍ക്കേണം
നില്‍ക്കേണം ... നില്‍ക്കേണം
സര്‍ക്കാര്‍ കാവലു നില്‍ക്കേണം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts