പുലരിയെന്‍ തൊടിയില്‍ (നന്ത്യാര്‍വട്ടം )
This page was generated on May 18, 2024, 2:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഗിഫ്റ്റി
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍സുദീപ് കുമാർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:11.

പുലരിയെന്‍ തൊടിയില്‍ നട്ടു
നന്ത്യാര്‍വട്ടം....നന്ത്യാര്‍വട്ടം...
അതില്‍ വിരിയുവതോ
പരന്നൊഴുകും പൈമ്പാല്‍ വെട്ടം
ഈ വെട്ടത്തില്‍ പൂവട്ടത്തില്‍
നീ വിടര്‍ത്തി പൊലിയാത്തൊരനുരാഗം
പെണ്ണേ അനുരാഗം....

തന്തന താനാ....തന്തന താനാ...
തന്തന തന്തന തന്തന തന്തന
താനാനാ......

ഇലകളില്‍ താളം കുലുക്കി
മരങ്ങളില്‍ ഊഞ്ഞാലാടി
ഒളിച്ചേ കണ്ടേ കാറ്റു്..(ഇലകളില്‍ ..)
ആ കാറ്റില്‍ നിന്‍ മുടി കോതി
ഈ കാറ്റില്‍ നിന്‍ മുടി തട്ടി
തന്താനാ തന്തന താനാ
തന്താനാ തന്തന താനാ
കുറുമ്പുകാരി കാറ്റു്...
(പുലരിയെന്‍ ....)

പകലുപോയ് അന്തിമയക്കം
നിഴലുമായ് മേളം കൂടി..
വെളിച്ചം തേടി രാത്രി..(പകലുപോയ്..)
നക്ഷത്രപ്പന്തലിനുള്ളില്‍
നിന്നെ നറും ചന്ദ്രികയാക്കി
തന്താനാ തന്തന താനാ
തന്താനാ തന്തന താനാ
ഒരുക്കി നിര്‍ത്തി രാത്രി...
(പുലരിയെന്‍ ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts