ഒരു തുള്ളി തേൻ തരുമോ (പൊന്നില്‍ കുളിച്ച രാത്രി )
This page was generated on April 27, 2024, 8:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ജോളി അബ്രഹാം ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2020 17:03:54.
ഒരു തുള്ളി തേൻ തരുമോ മാതളപ്പൂവേ
ഓടിവന്ന ശലഭം ഞാൻ ഓടിവന്ന ശലഭം ഞാൻ
മാരന്റെ കോവിലിലെ പൂജയ്‌ക്കായ് നുള്ളിയെന്നെ
മനസ്സിലെ പുഷ്പം ഞാൻ മനസ്സിലെ പുഷ്പം ഞാൻ
ഒരു തുള്ളി തേൻ തരുമോ മാതളപ്പൂവേ
ഓടിവന്ന ശലഭം ഞാൻ ഓടിവന്ന ശലഭം ഞാൻ

ആരുമാരും അറിയാതെൻ മാനസം തുറന്നു
ആത്മാവിൽ കുളിരായ് നിന്നു നീ
(ആരുമാരും...)
ആനന്ദസാഗരത്തിൽ നീരാടി വന്നു നീ
ആശകൾക്കു പൊൻ‌നിറം തന്നു നീ
(ഒരു തുള്ളി തേൻ...)

ഏകാന്തജീവിതത്തിൽ എങ്ങുനിന്നോ വന്നുനീ
എന്നുള്ളിൽ കൂടുവിട്ടിരുന്നു നീ
(ഏകാന്തജീവിതത്തിൽ...)
വാസന്തപരിമളമായ് കാറ്റിൽ നീന്തിവന്നു നീ
പ്രേമമെന്ന തേൻ‌കുടം തന്നുനീ
(ഒരു തുള്ളി തേൻ...)
ലലലാലാ...ലാലാലാ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts