വരമഞ്ഞളാടിയ രാവിന്റെ മാറിൽ [M] (പ്രണയ വർണ്ണങ്ങൾ )
This page was generated on July 27, 2024, 4:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാസാഗര്‍
ഗാനരചനസച്ചിദാനന്ദൻ പുഴങ്ങര
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
അഭിനേതാക്കള്‍മഞ്ജു വാര്യർ ,സുരേഷ് ഗോപി ,ദിവ്യഉണ്ണി ,ബിജുമേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2013 06:27:51.

വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി
പുലരിതന്‍ ചുംബനക്കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കി
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന്മൊഴിയില്‍ മധുവായ് മാറിയതാരേ
അവളുടെ മിഴിയില്‍ കരിമഷിയാലേ കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ
വരമഞ്ഞളാടിയ രാവിന്‍റെ മാറില്‍ ഒരു മഞ്ഞുതുള്ളിയുറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി

മിഴിപെയ്തുതോര്‍ന്നൊരു സായന്തനത്തില്‍ മഴയായി ചാറിയതാരേ
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ
അവളുടെ കവിളില്‍ തുടുവിരലാലേ കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ
വരമഞ്ഞളാടിയ..................



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts