വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | പ്രസാദ് |
ഗാനരചന | സുധാംശു |
ഗായകര്‍ | പി വി മുസ്തഫ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജഗന് ,സരയു മോഹൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:15.
നിഴലുകളും അകലുകയോ മിഴി മുനയും വരളുകയോ തീരാനോവുകളില് .......... മനമുരുകി അലയുകയോ.... നിഴലുകളും അകലുകയോ മിഴി മുനയും വരളുകയോ ഇരുള് വീണു പടരുന്ന ജീവിതവീഥിയില്‍ സാന്ത്വന പുലര്‍കാലം അകലുകയാണോ....(ഇരുള് വീണു...) കരിമൺ ചിരാതിന്റെ പടുതിരിനാളമേ... മായാതെ......മറയാതെ.... ഉലയാതെ.... നിഴലുകളും അകലുകയോ മിഴി മുനയും വരളുകയോ വിടരാതെ കൊഴിയുന്ന ഒരു നൂറു മോഹങ്ങള്‍ കരിവണ്ടു കാണാതെ മറയുകയാണോ..(വിടരാതെ...) മുറിവേറ്റ മനസ്സിന്റെ ഏകാന്ത യാമമേ.. തേങ്ങാതെ...ഉഴറാതെ....തളരാതെ.... (നിഴലുകളും...) |