തുമ്പപ്പൂത്താലങ്ങളില്‍ (അഗ്നിക്ഷേത്രം )
This page was generated on May 7, 2024, 11:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ ജെ ജോയ്‌
ഗാനരചനമധു ആലപ്പുഴ
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 27 2013 16:41:46.

തുമ്പപ്പൂത്താലങ്ങളില്‍ തൂമലര്‍ പുഞ്ചിരി
തങ്കമേ നീയരികില്‍ വാ..വാ..വാ...
കണ്മണി നീയരികിൽ വാ വാ...(തുമ്പപ്പൂ...)
തെളി തേന്മൊഴിയോടെ..കുളിര്‍ പൂമിഴിയോടെ..
കുളിര്‍ പൂമിഴിയോടെ........തളിര്‍ ചന്ദ്രികപോലെ
(തുമ്പപ്പൂത്താലങ്ങളിൽ ... )

ആ..ഹാ..ആ..ഹാ..ആ..ഹാ..ല..ല..ലാ..
മനസ്സിലെ തളികയില്‍ അമൃതം പകരുന്ന
മനസ്സിലെ തളികയില്‍ അമൃതം പകരുന്ന
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ
മഴമുകില്‍ വര്‍ണ്ണന്റെ ശ്രീമുഖദര്‍ശനമോ
ആയിരമായിരം അരുമക്കിനാവിലെ
ആയിരമായിരം അരുമക്കിനാവിലെ
ആശകള്‍ പൂവണിയുന്നു...
ആശകള്‍ പൂവണിയുന്നു...
(തുമ്പപ്പൂത്താലങ്ങളിൽ ... )

അഹഹാ...അഹഹാ...ആഹാ...
കുങ്കുമമണിയുന്ന മൂവന്തിമാനത്തു്
കുങ്കുമമണിയുന്ന മൂവന്തിമാനത്തു്
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ
മണിമുകില്‍ക്കുഞ്ഞിന്റെ ലീലകള്‍ കണ്ടോ
ആകെ മറന്നുപോം അതിശയലോകം
ആകെ മറന്നുപോം അതിശയലോകം
ആനന്ദം നിറഞ്ഞീടുന്നു..
ആനന്ദം നിറഞ്ഞീടുന്നു..
(തുമ്പപ്പൂത്താലങ്ങളിൽ ... )

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts