സാരംഗിയിൽ (വന്ദേ മാതരം)
This page was generated on April 19, 2024, 6:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡി ഇമ്മൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കല്യാണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സ്നേഹ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:28.

സാരംഗിയിൽ ഇന്നെൻ സാരംഗിയിൽ രാഗസഞ്ചാരമായവനേ
കാളിന്ദിയിൽ ഇന്നെൻ കാളിന്ദിയിൽ നാദകല്ലോലമായവനേ
പൊന്നിൻ മഞ്ജീരങ്ങൾ കൊഞ്ചും പുഴയൊഴുകും പോലെൻ നെഞ്ചം
കിന്നരം നിന്റെ കൈവിരൽ തുമ്പിൽ ഞാനോ പൂമഞ്ചം
(സാരംഗിയിൽ...)

ഇന്നെന്റെ കനവിലെ യമുനയിൽ നമ്മൾ ഹംസങ്ങളാവുകയല്ലേ
ഞാനെന്റെ ഇണയുടെ ചിറകിനു കീഴേ നീരാടി നീന്തുകയല്ലേ
മുകിലോ മഴ ചുരത്തുകയല്ലേ
മഴയിൽ തമ്മിലുരുമ്മിയില്ലേ കരളിൽ കുളിരുറങ്ങുകയല്ലേ
കുളിരിൽ വള കിലുങ്ങിയില്ലേ
തുഴയാം തുഴയാം എന്നുമീ നല്ല പുതുമാരിയിൽ
(സാരംഗിയിൽ...)

നീയെന്റെ കനവിലെ മുരളിക മെല്ലെ ചുണ്ടോടു ചേർക്കുകയല്ലേ
ഞാൻ നിന്റെ ചൊടിയുടെ നനവിനു മീതേ ആനന്ദഭൈരവിയല്ലേ
കുഴലൂതി തുടങ്ങുകയല്ലേ കുയിലായ് മദിച്ചുണരുകയില്ലേ
മനസ്സോ കണി കൊതിക്കുകയല്ലേ അലസം മണി കിലുക്കിയില്ലേ
അണിയാം അണിയാം എന്നുമീ നല്ല സ്വരധാരയിൽ
(സാരംഗിയിൽ...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts