ആലാപം [സ്ത്രീ] (നല്ല പാട്ടുകാരേ)
This page was generated on April 23, 2024, 8:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഗായത്രി സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:32.

ആലാപം ആദിസായന്തനം പ്രണവം (2)
തുടു തുംഗജഡാധര ധാരിയിടം
ഒരു തുംഗഹിമാചല സാനുവിലോ
മൃദുഭംഗിയിലിന്നലെ അംഗനയാം
മമ സങ്കടഹാരിയെ വാഴ്ത്തുകയോ
സഫലമായ് സകലമായ് നീ
അനുപദമനുപദമൊഴുകുമൊരുപവനം
രംഗീവ ഹ്യാമ സിന്ദൂരമായ് ശരണമായ്...

ജപങ്ങളൊരു തപങ്ങളുടെ നീരദമൊഴിഞ്ഞു
വരമണിഞ്ഞു വരവായ് (2)
നീലാംബരീ നിൻ ഭൈരവീ
നീലോല്പലം നിൻ കണ്ണുകൾ
ശിവദം ശുഭദം അഭയം വരദം
കവിതേ കലികേ കലയാമുഷസ്സേ
എൻ മനസ്സിലെ മുരളിക ദലമധു പൊഴിയുമൊരാലാപം
ആദിസായന്തനം പ്രണവം.....

അരങ്ങിലൊരു ചിലങ്കയുടെ
ആദിമ തരംഗജതി വിതിർന്നു വിരിയാൻ(2)
സഞ്ചാരി നീ നിൻ സാധകം
സായൂജ്യമായ് സമ്മോഹനം
പറയൂ മനസ്സേ കരയാൻ പറയാം
വെറുതേ വെറുതേ വിധിയിൽ വിടരും
എൻ മനസ്സിലെ മുറിവുകൾ മധുരിതമിനിയൊരാലാപം
സസഗഗ മമ ഗഗ മമപപ നിനിധപ
നിനിസസ ഗഗസസ
നിനിസസ മപനിനിസ
ഗഗമപനിനിസസ സസഗമപ
ഗഗനിസ നിസ നിസ നിസ നിസനീപ
പനി പനി പനിപാമ മപ മപ മഗമാപ
സഗമപനിസനീപ മ പ ധ
ആലാപം....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts