ആയിരം കാതം (മലര്‍വാടി ആര്‍ട്സ് ക്ലബ് )
This page was generated on April 19, 2024, 10:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ഷാന്‍ റഹ്മാന്‍ ,സച്ചിൻ വാരിയർ ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രാവൺ ,നിവിന്‍ പോളി ,Aju Vargees
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:33.


 നേരിന്‍ വഴി തന്‍ ജാലകവാതില്‍ നീ
ഇട നെഞ്ചിന്‍ തുടികളിലുണരും സ്വരമോ നീ..
നിന്‍ മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സന്ധ്യശോഭയില്‍ ഞാനറിവൂ...
(നേരിൻ...)

പ്രാണനിലലിയും നവരാഗസുഖം
വീണുടയുകയായ് അഹമെന്ന പദം
സ്നേഹസംഗമം ജന്മപുണ്യമോ
പലനാൾ കനവിതു വരമായ് തന്നതുമഹിത വയോധികനോ
പലകുറി കേട്ടു മറന്നൊരു പാട്ടിനു പുതിയൊരു സുഖമല്ലൊ..
തേരിറങ്ങും സ്നേഹമേ നിന്‍ നിത്യസൌന്ദര്യമോ
എന്നുമെന്നും കൂട്ടു വേണം ഈ മലർ വാടിയിൽ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സന്ധ്യശോഭയില്‍ ഞാനറിവൂ...


നേരിന്‍ വഴി തന്‍ ജാലകവാതില്‍ നീ
ഇട നെഞ്ചിന്‍ തുടികളിലുണരും സ്വരമോ നീ..
നിന്‍ മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts