പുതിയൊരു പല്ലവിയെന്നുള്ളിൽ (ബ്യൂട്ടി പാലസ്‌)
This page was generated on May 2, 2024, 5:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:34.
 

പുതിയൊരു പല്ലവിയെന്നുള്ളിൽ ഇന്നുണർന്നു
അതിൻ ശ്രുതിയായ് നീ മാറുന്നു
അതിൽ ലയമായ് നീ മാറുന്നു
മുറുകും കരളിൻ തന്ത്രികളിൽ
മുറുകും കരളിൻ തന്ത്രികളിൽ
(പുതിയൊരു...)


നിശയുടെ മൗനം സ്വരമാകുന്നു
തെന്നൽ മെല്ലെ തഴുകി
നീലിമ മൂടും വീഥിയിലേതോ
ചിറകടിയാകും നാദങ്ങൾ
തന്തം തന്തനം തം തം തനന
തന്തം തന്തനം തം തം തനന
നമ്മൾ നെയ്യും ഓളങ്ങൾ
(പുതിയൊരു...)

ഇണയായ് മാറും നിഴലാകുന്നു
തമ്മിൽ തമ്മിൽ ഇഴുകി (2)
കതിരൊളി പെയ്യും ഹൃദയദലങ്ങൾ
മധുമയമാക്കും മന്ത്രങ്ങൾ
തന്തം തന്തനം തം തം തനന
തന്തം തന്തനം തം തം തനന
നമ്മൾ പോകും രാഗങ്ങൾ
(പുതിയൊരു...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts