വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,ദിവ്യഉണ്ണി ,രേഖ മോഹൻ ,രവി വള്ളത്തോള്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:39.
(പു) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടൂ (പു) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ (പു) ഏതോ രാവിന് കൂരിരുള്‍ പോലെ എരിയും സൂര്യനില്‍ കിരണം പോലെ (ഏതോ രാവിന് ) മുറിവേല്ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടുതരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം (പു) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ (സ്ത്രീ) എങ്ങോ മായും ചന്ദ്രിക പോലെ കരിയില കാറ്റില്‍ തൂവല്‍ പോലെ (എങ്ങോ മായും) അലിവാല്‍ നിന് നെറുകില്‍ പുല്കാം അമൃതിന് കനിവായ് കൂട്ടിരിക്കാം കുളിരും മനസ്സായ് നീയുറങ്ങു് (സ്ത്രീ) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടൂ താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തമ്പുരു പോലെ |