ദര്‍ശനം നല്‍കില്ലേ (ശ്രീമുരുകൻ )
This page was generated on April 25, 2024, 9:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കരൺ (മാസ്റ്റർ രഘു) ,ബേബി സുമതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:12.

ദർശനം നൽകില്ലേ ശക്തിധരാ
അർച്ചനക്കായശ്രുകണങ്ങൾ മാത്രം
ശ്രീകോവിൽ നടവാതിൽ തുറക്കൂ സുബ്രഹ്മണ്യാ
ശ്രീതൊഴും മെയ്യാലൊന്നു തലോടൂ സുബ്രഹ്മണ്യാ
മുത്തണിവാതിൽ തുറക്കൂ
ഭക്തർക്കു ദർശനമരുളൂ
വേലായുധാ.. വേലായുധാ....

പൊന്നും തിരുനട വാതിൽ തുറന്നല്ലൊ
കണ്ണീരിൽ നിന്നുള്ളമലിഞ്ഞല്ലോ
വേദന കൊണ്ടു മുഴുക്കാപ്പ്
പ്രാർഥന കൊണ്ട് വളക്കാപ്പ്
ഇളം ചുണ്ടുകൾ തൂവും ഗീതം പനിനീരായ്
അരുളുന്നൂ വേലവനായ് പാലഭിഷേകം

ആശ്രിത വത്സലനേ മുരുകാ ആപത് ബാന്ധവനേ
അനാഥരക്ഷകനേ മുരുകാ അനുഗ്രഹം നൽകൂ
മുരുകാ മുരുകാ മുരുകാ
വേല്‍മുരുകാ വേല്‍മുരുകാ വേല്‍മുരുകാ
തിരുമലവേലാ വേല്‍മുരുകാ വേല്‍മുരുകാ
മുരുകാ മുരുകാ മുരുകാ.......(2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts