പൊൻ‌താരകമേ (ആത്മകഥ )
This page was generated on April 28, 2024, 8:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനകൈതപ്രം
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനിവാസൻ ,ബിന്ദുപണിക്കർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:48.
പൊൻ താരകമേ തൂവിണ്ണിലെ രാക്കടലാകെ താണ്ടിവരുംഞാൻ തനിയേ ഞാൻ വരുമരികേ
കാർമുകിലഴകേ നിൻ വാനിലെ ആർദ്രനിലാവിൻ തോണിയിലേറി വരും ഞാൻ തനിയേ വരുംഞാൻ

പൂത്തുമ്പീ വാ പൂക്കൾ വിരിയാറായ്
പൂങ്കാറ്റെ വാ മഞ്ഞിൻ അലയായ്
പൂക്കാലം വരവായ് മഴവിൽക്കുടകൾ വരവായ്
(പൊൻ താരകമേ...)

പൂവിൽ ഞാൻ തഴുകുമ്പോൾ പൂവിൻ മണമെൻ സംഗീതം
രാവിൽ ഞാൻ ചായുമ്പോൾ ഇരുളിൻ ഗാനം
പൂമ്പാറ്റച്ചിറകിൽ ഞാൻ അങ്ങെ വിണ്ണിൽ പോയാലോ
അമ്മാനപൂതിങ്കൾ കൈയിൽ വിടരും
നിറമേഴും കണ്ണിൽ തട്ടിപൂമഴപുതുമഴയാകുമ്പോൾ
കാണാൻ രസമായ് കേൾക്കാൻ രസമായ്
(പൊൻ താരകമേ...)

കിളിയെങ്ങോ കൊഞ്ചുമ്പോൾ കിളിയായ് നെഞ്ചം പാടുന്നൂ
പുഴയോരത്തെത്തുമ്പോൾ പുഴയെന്നുള്ളം
ഒരു മിന്നാമിന്നിപ്പൂമിന്നായ് മിന്നിപ്പായുമ്പോൾ
അതിനൊപ്പം പോകാനെന്നുള്ളം പായും
പടിയോരോ പടിയും മെല്ലെ കേറിക്കേറിച്ചെല്ലുമ്പോൾ
കാണാവഴികൾ കാണാൻ മോഹം
(പൊൻ താരകമേ..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts