നീ എന്റേതല്ലേ [M] (പെണ്‍പട്ടണം )
This page was generated on May 7, 2024, 4:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:50.
ഓഹോ ഉം..ഓഹോ..ആ...
നീയെന്റേതല്ലേ എന്റെ സ്വന്തമല്ലേ
പൊന്നല്ലേ നീയിന്നെന്റെ മാത്രമല്ലേ
എന്നിട്ടെന്തിനിനിയും പരിഭവമുള്ളിൽ
കൊച്ചു കൊച്ചു കുറുമ്പിൻ മുള്ളു വെച്ച മുനകൾ
അതിലാരോരുമറിയാത്ത രസമില്ലയോ
(നീയെന്റേതല്ലേ...)


കളിവീടു മേയുന്ന പൊൻപീലിയോ
കതിരോല കാറ്റിന്റെ താലോലമോ
കളിവാക്കിൽ നിറയുന്ന കൺകോണിലെ
കണ്ണീരിൻ നനവുള്ള പുഞ്ചിരിയോ
ഈയേകാന്ത രാവിൻ നിലാവോ
നിനക്കേതാണു പ്രിയമെന്റെ അഴകേ
പറയൂ പറയൂ പറയൂ
(നീയെന്റേതല്ലേ...)


നിറനാഴി മനസ്സിന്റെ നൈർമല്യമോ
പ്രിയ സാന്ത്വനത്തിന്റെ രോമാഞ്ചമോ
അലിയും നിലാവിലെ ആശ്ലേഷമോ
മിഴിയോടു മിഴി ചേരും ഉന്മാദമോ
ഒഴിവില്ലാതെയാകുന്ന മഴയോ
നിനക്കേതാണ് പ്രിയമെന്റെ അഴകേ
പറയൂ പറയൂ പറയൂ
(നീയെന്റേതല്ലേ...)







 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts