വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | കാനഡ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:10.
നിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനെ താലാട്ടുമോ (നിഴലാടും..) അറിയാതെ വന്നെൻ ഹൃദയത്തിലെ മഴമേഞ്ഞ കൂട്ടിൽ കൂടേറി നീ അനുരാഗസാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ (നിഴലാടും..) തെളിവർണ്ണമോലും ചിറകൊന്നിലെ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽ വീണു മായുമീ പകൽമഞ്ഞിനുള്ളിൽ പ്രണയാർദ്രമാകുമീ മണിമുത്തു പോൽ മനസിന്റെ വിങ്ങലായ് അലിയുന്നു നീ (നിഴലാടും..) |