ആരും പറയാതെന്‍ (നയനം )
This page was generated on April 30, 2024, 6:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2013 05:39:50.
ആരും പറയാതെൻ ആത്മാവിൻ ചൊടികളിൽ
ആരോ മുരളിക തൂകൂ
ഒച്ചയുണ്ടാക്കാതെ മെല്ലെ കടന്നെന്റെ
കൊച്ചു സ്വപ്നങ്ങളിൽ വന്നൂ (2)

കൽമണ്ടപത്തിലെ കാക്കവിളക്കുകൾ
കണ്ണുകൾ ചിമ്മിയ നീലരാവിൽ
മാനത്ത് പൂമുല്ലമൊട്ടുകൾ എന്നപോൽ
താരം വിടർന്നൊരു പൂർണ്ണിമയിൽ
എന്റെ മനസ്സിലെ മോഹവിപഞ്ചിയിൽ
ഏകാന്തരാഗമുണർത്തി...
എന്റെ മൌനം സമ്മതമായി
(ആരും പറയാതെൻ...)

മഞ്ജുനിലാവിൽ മുങ്ങി മയങ്ങുന്ന
മഞ്ഞണി ഈറൻ യാമിനിയിൽ
പൂക്കളും ചാർത്തി പുളകങ്ങളും ചാർത്തി
പൌർണ്ണമി നിന്ന നിശീഥിനിയിൽ
എന്റെ കരളിലെ സ്നേഹത്തിൻ ചന്ദനം
ഇലക്കുറിയായ് നീ ചാർത്തി
എന്റെ മൌനം സമ്മതമായി

ആരും പറയാതെൻ ആത്മാവിൻ ചൊടികളിൽ
ആരോ മുരളിക തൂകൂ
ഒച്ചയുണ്ടാക്കാതെ മെല്ലെ കടന്നെന്റെ
കൊച്ചു സ്വപ്നങ്ങളിൽ വന്നൂ (2) 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts