ഞാൻ ചിരിച്ചാൽ (നായകന്‍ (1987) )
This page was generated on May 7, 2024, 2:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ബി അരുന്ധതി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 05:53:42.

ഞാന്‍ ചിരിച്ചാല്‍ ദീപാവലി...ഹൊയ്
നാളം മിന്നും ഏകാദശി...
ഞാന്‍ ചിരിച്ചാല്‍ ദീപാവലി...ഹൊയ്
നാളം മിന്നും ഏകാദശി...
അല്ലിവിടരും നന്ദവനം ഞാന്‍..
കൊഞ്ചിപ്പടരും ഇന്ദ്രവല്ലി ഞാന്‍...
ഞാന്‍ ചിരിച്ചാല്‍......
ഞാന്‍ ചിരിച്ചാല്‍ ദീപാവലി...ഹൊയ്
നാളം മിന്നും ഏകാദശി...

മനസ്സിന്‍ ചിമിഴില്‍ അഞ്ചുതിരിനാളമല്ലോ
അതിലുണരും കതിരില്‍ അഞ്ചിതൾപ്പൂത്താലിയല്ലോ
(മനസ്സിന്‍ ചിമിഴില്‍...)
പഞ്ചമിരാവില്‍ ഉത്സവമല്ലേ
ചന്ദ്രികതൂകും തേർ‌വിളക്കല്ലേ..
കാലം തന്ന കോലം നമ്മള്‍...
കാവ്യം പൂക്കും ജാലം നമ്മള്‍...
കാവില്‍ പൂരം കൂടാന്‍ വാ....
(ഞാന്‍ ചിരിച്ചാല്‍......)

ലാലല്ലാ ലാലാ ലാലലാല ലാല്ലാ
ലാലലല ലാ ല.....ലാലലല ലാ ല.....

കടലിന്‍ അലകള്‍ കല്പനതന്‍ താളമല്ലോ
അതു കരയെ പുണരും നേരമൊരു കാവ്യമല്ലോ
(കടലിന്‍ അലകള്‍...)
പൂവിരല്‍ മീട്ടും വീണയും പാടും
പൂര്‍ണ്ണിമ വന്നാല്‍ ചന്ദ്രിക കൂടും
മീട്ടും കൈയ്യില്‍ ഞാനോ വീണ
രാഗം താനം പാടും വേള...
കാണും നേരം നാണം...ആ....
(ഞാന്‍ ചിരിച്ചാല്‍......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts