ദേവരാഗം (താരം)
This page was generated on May 22, 2024, 2:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജി വി പ്രകാശ് കുമാര്‍
ഗാനരചനഷിബു കല്ലാർ
ഗായകര്‍ഗംഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രകാശ് രാജ് ,ഗോപിക
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2012 06:40:50.

തെയ്യാരേ തെയ്യ തക തെയ്യാരേ തെയ്യ
പൊന്നാമ്പല്‍ പൂക്കള്‍ വിരിഞ്ഞുവോ....
പൂമൊട്ടുകള്‍ കഥയെന്നോടു ചൊല്ലി
ഞാന്‍ കാണും നേരം ഇനി അഴകിലു്...
ചിലുചിലെ താളമിട്ടു കുണുങ്ങി നടക്കും കൊലുസ്സുകള്‍
തരിവള കിലുങ്ങിക്കിലുങ്ങി താളമിടും കൈകളില്‍
ആതിരാപ്പൊയ്കയില്‍ തെന്നലില്‍ പൂമണം
നീ പൊണ്ണും എന്‍ സ്വര്‍ഗ്ഗമോ....
(തെയ്യാരേ തെയ്യ....)

തുമ്പകള്‍ പൂത്തുവോ തുമ്പികള്‍ പറന്നുവോ
പൊന്‍കതിര്‍ പാടമിന്നു പൂത്തുലഞ്ഞുവോ...
നെന്മണി കൊത്തുമീ വെള്ളരി പ്രാവുകള്‍
വെൺമേഘപാളിയില്‍ പറന്നുയര്‍ന്നുവോ...
ചിലു ചിലെ പെയ്തു തോര്‍ന്ന മഴയിലിന്നു കുളിരു കോരി
പുതുമണം തൂകിയോ മഞ്ഞുവീണ പുല്‍ത്തകിടിയില്‍
കളകളം അരുവിയിലോ മലനിരകള്‍ പൂത്തുനിന്നു
പ്രകൃതി തന്‍ വൈഭവമേ.....
(തെയ്യാരേ തെയ്യ....)

തളിരുകള്‍ നാമ്പിടും പൂമരച്ചില്ലയിൽ
നനുനനെ കോടമഞ്ഞു പെയ്തിറങ്ങി...
ലില്ലികള്‍ പൂത്തുവോ...ചെമ്പകം പൂത്തുവോ...
കാറ്റിലും സൌരഭ്യം പാറിനിന്നുവോ...
മിനുമിനെ മിന്നി ചിന്നി മിന്നി മായും കരിമിഴിയില്‍
തനുതനെ കാറ്റിലാടും പൂവരശിന്‍ കുറുനിരകള്‍
പുതുമഴ പെയ്തിറങ്ങി അരുവിയില്‍ താളം തുള്ളി
കര കവിഞ്ഞേ...ഓ....ഏയ് ഏയ് ഏയ്.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts