ഹൃദയമേ (താരം)
This page was generated on May 13, 2024, 10:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജി വി പ്രകാശ് കുമാര്‍
ഗാനരചനഷിബു കല്ലാർ
ഗായകര്‍നിഖിൽ ,രേഷ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ഗോപിക
ഗാനത്തിന്റെ വരികള്‍
Last Modified: September 19 2012 02:26:30.

ഹൃദയമേ ഹൃദയമേ ഉരുകുമെന്‍ മാനസം
നീയില്ലാതില്ലൊരീ ജീവിതം.....
മിഴിയിലോ...നിന്‍ മിഴിയിലോ.....
വിരഹമോ മൗനമോ.....
അലകടല്‍ പോലെയോ മാനസം....
കാണാത്തീരവും ഞാന്‍ കണ്ടുമടങ്ങുമ്പോള്‍..
നീ കരയില്‍ നിന്നു നോക്കുമ്പോള്‍
തിരമാലകള്‍ ചിതറുന്നു.....
ഹൃദയമേ ഹൃദയമേ ഉരുകുമെന്‍ മാനസം
നീയില്ലാതില്ലൊരീ ജീവിതം.......

കനവുകളും പാഴ്മരമായി ഉണങ്ങി വീഴും
കണ്ണുകളില്‍ നീര്‍ത്തുള്ളികളോ ഒഴുകുന്നുവോ...
ഈ സ്നേഹം എല്ലാം വെറും പാഴ്വാക്കാണോ
എന്‍ ഹൃദയം ഇന്നലതല്ലുന്നു.....
ഈ ലോകം എല്ലാം ഞാന്‍ നിന്നെ തേടും
നീ എന്നെ വിട്ടെങ്ങോ പോയി....
തീരാത്തമോഹവുമായി ഞാന്‍ നിന്നെ തിരയുന്നു....
ഇനി ഈ വീഥിയില്‍ എന്‍ മോഹം തീരായാത്രയിലോ...ഓ..ഓ...
ഹൃദയമേ ഹൃദയമേ ഉരുകുമെന്‍ മാനസം
നീയില്ലാതില്ലൊരീ ജീവിതം........

മിഴിയിലോ...നിന്‍ മിഴിയിലോ...വിരഹമോ മൗനമോ...
അലകടല്‍ പോലെയോ മാനസം....
കദനവുമായ് കണ്ണുംനട്ടു് ഞാന്‍ നിന്നെ തിരയുന്നു....
എന്‍ പ്രാണനും എന്‍ സ്നേഹവും നിന്നിലായ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts