മാരിക്കാവടി (സമസ്തകേരളം പി ഒ )
This page was generated on March 28, 2024, 10:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,കെ എല്‍ ശ്രീറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:11.
തെയ് തത്താക്കിട തെയ് തക തെയ് തത്താക്കിട തെയ് തക
തെയ് തക തെയ് തക തെയ് തക തെയ് തകതോം തകതോം
മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ
തിരനോട്ടം കണ്ടോ നിറനിറയാട്ടം കണ്ടോ
ഉടമകളും കുഞ്ഞടിമകളും വന്നെഴുതിയ
പടയണി മുറുകിയ പടയുടെ കുളമ്പടി
[മാരിക്കാവടി...]

പാടങ്ങളില്‍ അന്നുള്ളൊരു പതിരുകള്‍ ഇല്ലാതൊരു നാടൻകണി
തുരുതുരെ കാണുന്നേ നാമെന്നും പഴയൊരു കാലം മാറീല്ലേ (2)
വയലാകെ കതിരാടും കുടമാറ്റം കണ്ടില്ലേ
മലമേലേ കുളിരോലും മയിലാട്ടം കണ്ടില്ലേ
കിളിമകളെ കണ്ടുണരുക നീ പണ്ടിതിനൊരു
പുതുമോഴിയുടെ കളകളനിളവൊഴുകുകയായ്
[മാരിക്കാവടി..]

ആഴങ്ങളില്‍ അന്നുള്ളൊരു മനസ്സിലെ
മേളത്തിലെ ആർപ്പോവിളി തുടുതുടെ
എറുന്നേ ഇന്നെങ്ങും തുടിയുടെ താളം തെന്നീലേ (2)
മിഴി തന്നില്‍ നിറമേഴും പടിയേറ്റം പെയ്യുന്നേ
മൊഴി തന്നില്‍ ഇളനീരിന്‍ കുടിയേറ്റം കാണുന്നേ
കരിമുകിലേ വന്നണയുക നീ വന്നിതിനൊരു
പുതുമഴയുടെ കുടമുടയണ മണിരവമായ്

തിത്തെയ് തത്താക്കിട തെയ് തക തെയ് തത്താക്കിട തെയ് തക
തെയ് തക തെയ് തക തെയ് തക തെയ് തകതോം തകതോം
തിരനോട്ടം കണ്ടോ നിറ നിറയാട്ടം കണ്ടോ
ഉടമകളും കുഞ്ഞടിമകളും വന്നെഴുതിയ
പടയണി മുറുകിയ പടയുടെ കുളമ്പടി
മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ
കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts