മെല്ലെ മെല്ലെ (സാഗര്‍ ഏലിയാസ്‌ ജാക്കി റിലോഡഡ് )
This page was generated on April 27, 2024, 9:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഗോപി സുന്ദർ
ഗാനരചനജോഫി തരകന്‍
ഗായകര്‍പുണ്യ ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ശോഭന ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:13.


മെല്ലെ മെല്ലെ എന്നിൽ നിന്നകലും പ്രിയനേ പ്രിയനേ (2)
ഏകാന്തം ഈ തീരം മൗനം ഈ സാഗരം
(മെല്ലെ...)

നിൻ മൊഴികളിൽ സ്വരമെഴും കവിതയിൽ
ഞാൻ തനിമയിൽ ഉണരുമീ പുലരിയിൽ
കാൽ തളരുമീ പകലുമിന്നൊടുവിലായി
നിൻ വഴികളിൽ മനമുടഞ്ഞലയവേ
നിൻ മൗനം എൻ സ്വരമാകും മോഹം എൻ മഴയാകും
വിരഹം എൻ നിഴലാകും നേരം
നീറും എൻ നോവിൽ തലോടാൻ നീ ഒരു നേർത്ത കാറ്റായ്
വന്നണയാത്തതെന്തേ (മെല്ലേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts