വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | സിദ്ധാര്‍ഥ് വിപിന്‍ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:16.
അകലെ നീലാംബരിയിൽ യാത്ര പറഞ്ഞകലും താരക മൂളുമൊരീണം പോൽ അകലെ സാരംഗിയായ് കാതര തന്ത്രികളിൽ ശോകവിമൂകവിലാപം പോൽ എഴുതി ജലരേഖ പോലിവിടെ ഒരു ജീവിതമാരോ (അകലെ...) ചിതയിൽ വീണെരിയും വെൺപകലേ ഇനിയും വേദനയിൽ നീയില്ലെങ്കിൽ ഞാനലയും നിൻ കാരിരുളിൽ ഞാൻ തേടുന്നു നിൻ വാത്സല്യം നിറയും പ്രിയമായ് പരിമളം (അകലേ...) വിധിയിൽ കാലിടറും വേളകളിൽ തണലായ് നിൻ സ്നേഹം മായും നേരം ഞാനുരുകിത്തീരും പാഴ്മരുവിൽ ഓർമ്മകളേകും പൂന്തേൻ മഴയായ് ഇനിയും വരുമോ ഉണരുമോ (അകലേ...) |