ഒരു പിടി പൂക്കളും (ഹോമകുണ്ഡം (പത്താമുദയം) )
This page was generated on April 29, 2024, 12:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനസതിദേവി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:17.
ഒരു പിടിപ്പൂക്കളും തൊഴുകൈപ്പൂമൊട്ടുമായ്
കരുണാമയനാം തിരുമുമ്പില്‍
നില്‍ക്കുന്നു ഞാനെന്റെ ദുഖാശ്രുപൂജയില്‍
നിത്യസത്യമേ കനിഞ്ഞനുഗ്രഹിക്കൂ
എന്നേ അനുഗ്രഹിക്കൂ
(ഒരു പിടി പൂക്കളും...)

കല്ലായ് കിടന്നോരഹല്യക്കും എത്രയോ
കണ്ണീരില്‍ മുങ്ങിയ മാനവര്‍ക്കും
ശാപമോക്ഷം നല്‍കീ ശാന്തിമന്ത്രം ചൊല്ലീ
സ്വര്‍ഗ്ഗീയ സൌഭാഗ്യം ഏകി നീ
ശ്രീരാമനാമജപങ്ങള്‍ മുഴങ്ങുമെന്‍ മാനസത്തില്‍
കൈവല്യമേകി നീ കാത്തരുളേണം
(ഒരു പിടി...)

ത്രേതായുഗം തീര്‍ത്ത ചിത്രകൂടത്തിലെ
നിത്യ ചൈതന്യമേ നിന്‍ നടക്കാവില്‍
ഞാന്‍ കൊളുത്തീടുമെന്‍ ജീവന്റെ കൈത്തിരി
നാളത്തില്‍ നിന്‍ മുഖം കാണുകില്ലേ
എന്റെ ജീവിതത്തിന്‍ നിറം മായുകില്ലേ
(ഒരു പിടി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts