പഞ്ചവന്‍ കാട്ടിലെ (ആകാശഗംഗ )
This page was generated on May 14, 2024, 4:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:17.
പഞ്ചവന്‍ കാട്ടിലെ പഞ്ചവര്‍ണ്ണക്കിളി
പന്തീരടിപ്പാട്ടുപാടിവരൂ
പനയോലത്തൂവല്‍ ചിറകുകൊണ്ടോമന
പാട്ടിനു താളം പിടിച്ചുവരൂ
ഓ....ഓഹോയ്

കതിരോലപ്പൈങ്കിളി കദളീവനക്കിളി
കമലപ്പൂക്കണികാണും തേന്‍ കിളിയേ
കാടിന്റെ കാതില്‍ കുണുക്കിട്ട കാലത്ത്
കളിയാട്ടം നിര്‍ത്തിനീ എങ്ങുപോയീ?
എങ്ങുപോയീ എങ്ങുപോയീ
തളിരിലപ്പൈങ്കിളീ എങ്ങുപോയീ?

മാനത്തെക്കാവിലെ മഴവില്ലിന്‍ മയിലാട്ടം
മതകത്തോപ്പിലെ തെന്നലാട്ടം
പനിനീരുതൂവുമീ പൂക്കാലം വന്നപ്പം
പാട്ടും നിര്‍ത്തിനീ എങ്ങുപോയീ?
എങ്ങുപോയീ എങ്ങുപോയീ
തങ്കമലര്‍ക്കിളീ എങ്ങുപോയീ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts