വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | D Balasubramanyam |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:18.
കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് (കണ്ണേവര്ണ്ണ) പുന്നാരച്ചെറു പൂമിഴി മൂടി പൊന്നിന് കിനാവുകള്‍ നിന്നെ തലോടി തേടാത്ത സമ്പത്തു പോലെ നീ വന്നു തേനൂറും സ്വപ്നമായെങ്ങും നിറഞ്ഞു (തേടാത്ത) ഓളങ്ങള്‍ നീളേ നീരാടും മീന്‍ പോല്‍ എന്‍ ഉള്ളത്തില്‍ നീ തുള്ളിയാടുകയായി വാടാത്ത പൂവു നീ ചൂടാത്ത മുത്തു നീ പാടും കാനനപ്പൈങ്കിളിയേ കാടും കമനീയമാക്കിടും നീ എന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് നാട്ടുമനുഷ്യരെപ്പോല് മലങ്കാട്ടില്‍ നമ്മള്‍ക്കു പോരില്ല വഞ്ചനയില്ല കാട്ടു മൃഗവും സ്നേഹിച്ചു ചേരും കളങ്കമില്ല സ്വര്‍ഗ്ഗം വേറെയില്ല ആനന്ദമാടിടുമ്മാമയിലോടൊത്തു് ഗാനം പാടും കുയിലുമുണ്ടു് കാട്ടു പശു തന്ന പാലമൃതുണ്ടു് കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് കണ്ണേവര്‍ണ്ണമലര്‍ക്കൊടിയേയെന്‍ കണ്ണിന് പൂക്കണി നീയൊന്നുറങ്ങു് (2) |