കൊക്കരക്കോഴി കൂവണു (ആണ്ടവന്‍ )
This page was generated on April 28, 2024, 7:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2014 07:19:20.

കൊക്കരക്കോഴി കൂവണു്..അക്കരെ നേരം പുലരണു്
പുലരിക്കതിരോനുദിച്ചേ....(2)
ഇടനെഞ്ചിൻ തുടിതാളം ധിം ധിം തക ധിം
പട പഞ്ചാരിമേളം ധും ധും തക താ..
കൊക്കരക്കോഴി കൂവണു്..അക്കരെ നേരം പുലരണു്
പുലരിക്കതിരോനുദിച്ചേ....(2)

വേലൻ കാവിൽ കാവടി..
കാവടിക്കു കരകാട്ടം ശിങ്കാരിമേളം
മുക്കോടു മുക്കിലും തകിലടി
കരയാകെ വിളയാടാൻ അമ്മാനപ്പൂരം
പൂരം കൊടിയേറിടും കാവിൽ..പൂങ്കാവിൽ
ഇനി സ്നേഹത്തിരുമംഗളമേളം...പൂ മേളം..(2)
ഈ നാടിന്നുള്ളിൻ ഉള്ളിൽ
ഇനി മതിലില്ല മറയില്ല പകയില്ലാതാവാം...
(കൊക്കരക്കോഴി...)

ഓരോ വീടിൻ കാവലായ്
കരളിന്റെ കനവായ് ഞാൻ ഉയിരേകി നിൽക്കാം
കൂട്ടിന്നൊരേട്ടനീ ആണ്ടവൻ
ആണായും തൂണായും തുണയായും നിൽക്കാം
ആരേലും പോരിനു വന്നാൽ
ഞാൻ വേലവനായ് പോരു വിളിക്കാം...(2)
നാളേ നാടിനു നാളേ
എൻ ആരോരീ സ്വപ്നങ്ങൾ നിറനാഴിയാകാം..
(കൊക്കരക്കോഴി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts