മായാതെ നില്‍പ്പു (അവന്‍ )
This page was generated on May 5, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:54.
 
ഓ മായാതെ നില്‍പ്പൂ
നീ മറയാതെ നില്‍പ്പൂ
കിനാവിന്റെ ചില്ലയില്‍ നൊമ്പരം ചാലിച്ചൊ -
രോര്‍മ്മയെ മറവിയാക്കി - എങ്കിലും
ഓ മായാതെ നില്‍പ്പൂ
നീ മറയാതെ നില്‍പ്പൂ

സ്നേഹം വീണ മീട്ടും മഴനിലാവില്‍ അന്നു നാം
രാഗം തേന്‍ പൊഴിക്കും വയല്‍ വരമ്പിന്‍ കൈകളില്‍
(സ്നേഹം )
കതിരിന്റെ മറയത്തു കാറ്റിന്‍ സുഗന്ധത്തില്‍
അലിയുന്ന ചുംബനത്തില്‍
നേര്‍ത്തൊരോര്‍മ്മയായു് ഉള്ളില്‍ തേങ്ങലായു്
എന്‍ ഗ്രാമം തുടിക്കുന്നുവോ

ഓ മായാതെ നില്‍പ്പൂ
നീ മറയാതെ നില്‍പ്പൂ

പാടും കുയിലിനീണം പ്രണയഗാനം പോലെയായു്
പൂക്കും ഈ വസന്തം സ്നേഹഗന്ധം പോലെയായു്
(പാടും )
പൂത്തുമ്പി പോലെന്റെ നെഞ്ചില്‍ തലോടി നീ
അരുളുന്ന സാന്ത്വനത്തില്‍
ചൂടു് കുളിരാക്കി ഞാന്‍ നോവു് സുഖമാക്കി ഞാന്‍
നീറുന്നൊരോര്‍മ്മയായു് നീ

(ഓ മായാതെ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts