പോയ് മറഞ്ഞോ (അവന്‍ )
This page was generated on May 6, 2024, 7:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരമേഷ് നാരായണ്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍രമേഷ് നാരായണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തലൈവാസൽ വിജയ് ,ബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:55.
 
ഏതോ തിരതന്‍ മാറില്‍ മയങ്ങും
ആ...
നീര്‍ക്കുമിളയല്ലോ ജീവിതം
ഈ ജീവിതം

പോയു് മറഞ്ഞോ പൂനിലാവു്
ദൂരത്തകന്നോ സ്നേഹരാവു്
സുഖമുള്ള സന്ധ്യയില്‍ കണ്ട കിനാക്കള്‍
വീണു തകരുന്നു മണ്‍വിളക്കായു്
ഓ...
വീണു തകരുന്നു മണ്‍വിളക്കായു്

പോയു് മറഞ്ഞോ പൂനിലാവു്
ദൂരത്തകന്നോ സ്നേഹരാവു്

താരാട്ടു പാടും നിശയുടെ മാറില്‍
ചാഞ്ഞുറങ്ങീടും സൂര്യന്‍
അകലെ നിന്നാരോ പാടുന്നൊരീണം
പാതി മറക്കും പദശകലങ്ങളായു്
തേടിയലയുന്നു സാന്ത്വനം
ഓ...
തേടിയലയുന്നു സാന്ത്വനം

പോയു് മറഞ്ഞോ പൂനിലാവു്
ദൂരത്തകന്നോ സ്നേഹരാവു്

നീല നിലാവിന്‍ നിറമുള്ള വാനില്‍
തേങ്ങുന്നു താരകം താനേ
അരികില്‍ വരാനായു് കൊതിക്കുന്നു തെന്നല്‍
വിടപറയുന്നു നിറമിഴിയോടേ
പാടി അലയുന്നു സ്നേഹഗീതം
ഓ...
പാടി അലയുന്നു സ്നേഹഗീതം

(പോയു് മറഞ്ഞോ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts