വെണ്ണിലാവിനും ഇവിടെ (കോക്ക്ടെയിൽ )
This page was generated on April 30, 2024, 1:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,അനൂപ് മേനോൻ ,മാമുക്കോയ ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:56.

വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം
കണ്ണുനീരിനു പോലും അരുണമാം നിറം
സുഖമെന്നൊരു സൂര്യൻ ഒരുമാത്രകൊണ്ടു
മാഞ്ഞുപോയ് അകലേ....
ഇനിയൊളിയെവിടെ
പറയൂ ഇരുളും മനസ്സേ
വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം ..ഒഹോഹോ..ഹോ..

കൊള്ളിയാനെറിയുന്നൂ തിങ്കളാംഗണം
നെഞ്ചിൽ വീണെരിയുന്നൂ ചെങ്കനൽക്കണം
വിധി തൻ മണൽക്കാറ്റിൽ ഇതൾ വാടി വീണ
പൊൻ‌കിനാമലരേ...
ജനിയുടെ വനിയിൽ വിടരാൻ ഇനി നീയെവിടെ..

പേക്കിനാവിന്റെ തീരാത്ത യാത്രയിൽ
എവിടെയോ.. നാമേതോ മരുഭൂവിലോ
ഏറെയലഞ്ഞാലക്കരെയെങ്ങാനൊരു തണൽ നാം കാണുമോ..
ഓ ഓ ഓ... ആ ആ ആ.. 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts